വാഷിംഗ്ടൺ: 71 ലക്ഷം അക്കൗണ്ടുകളാണ് നവംബർ മാസത്തിൽ മാത്രം വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത്. ആദ്യമായാണ് മെറ്റ ഒരു മാസം കൊണ്ട് രാജ്യത്ത് ഇത്രയും വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കുന്നത്. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം തുടങ്ങിയവക്കുപയോഗിച്ച അക്കൗണ്ടുകൾക്കാണ് വിലക്ക്. യൂസർമാരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളും വാട്സ്ആപ്പിന്റെ കണ്ടെത്തലുകളുമൊക്കെ അടിസ്ഥാനമാക്കിയാണ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയത്.
നവംബർ ഒന്ന് മുതൽ 30 വരെ കമ്പനി 71,96,000 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
Comments are closed.