ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ചുള്ള സംശയങ്ങൾ തീർക്കാം

തിരുവനന്തപുരം: 2019 സെപ്റ്റമ്പർ ഒന്നിന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് (എംവിഡി) അറിയിച്ചു.

വിശദമായി അറിയാം :

👉 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.

👉 50 വയസ് കഴിഞ്ഞാൽ ഓരോ അഞ്ച് വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.

👉 ഹെവി ലൈസൻസ് (Trans) – 3 വർഷം ആയിരുന്നു കാലാവധി.
പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.

👉 ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.

2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : –

▫️30 വയസിനുള്ളിൽ എടുത്താൽ – 40 വയസു വരെ കാലാവധി .

▫️30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.

▫️50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ.

▫️ 55 വയസിനു മുകളിൽ 5 വർഷം വീതം.

▫️ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
പിന്നീട് ഓരോ 5 വർഷവും പുതുക്കണം.

▫️ ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം

Comments are closed.