ഓട്ടോയിൽ കടത്തുകയായിരുന്ന കുഴൽപ്പണം ആനമങ്ങാട് വെച്ച് വാഹനപരിശോധനയില്‍ പിടികൂടി

പെരിന്തൽമണ്ണ: ആനമങ്ങാട് വെച്ച് നടത്തിയ വാഹനപരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എസ് എച്ച് ഒ രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും ഇന്നലെ നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചെടുത്തത്. പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ കസ്റ്റഡിയിലെടുത്തു. KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. 11.15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.

Comments are closed.