കോഴിക്കോട്: മന്ത്രി സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയമായി വിയോജിപ്പാകാം. പക്ഷേ വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല. സർക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസ് തർക്കം കോൺഗ്രസ് തന്നെ ചർച്ച നടത്തി പരിഹരിക്കും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. ഇത്തരം അഭിപ്രായ വ്യത്യാസം അപകടത്തിലേക്ക് പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments are closed.