കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകാന്‍ അവസരം; ഈ മാസം 15 വരെ അപേക്ഷിക്കാം

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്നലെ ആരംഭിച്ച ഓൺലൈൻ അപേക്ഷ സൗകര്യം ഈ മാസം 15 വരെ ഉണ്ടായിരിക്കും. www.hajcommittee.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ലഭ്യമാണ്. അപേക്ഷകർ 15-01-2024 ല്‍ 25നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം.
ഹജ്ജ് കർമ്മം നിർവഹിച്ചവരും ഹജ്ജ്/ഉംറ കർമ്മങ്ങളെ കുറിച്ച് നല്ല അറിവുമുണ്ടായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം, ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം, വലിയ സദസ്സുകളിൽ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകൾ മനസ്സിലാക്കി തീർത്ഥാടകർക്ക് കൈമാറുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. മേൽ യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നവർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രത്യേക പരിശീലനം നൽകുകയും ചെയ്യും.

Comments are closed.