സൈലന്റ് വാലി യാത്ര പ്ലാൻ ചെയ്യാം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്താണ് പ്രകൃതി മനോഹരമായ സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും പോകേണ്ട സ്ഥലം. പ്രത്യേകിച്ചും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇവിടേക്കുള്ള യാത്ര ഒരുപാട് ഇഷ്ടപ്പെടും. പേരുപോലെ തന്നെ നിശബ്ദ താഴ് വരയാണിവിടം. വന്യ മൃഗങ്ങളുടെയോ ചീവിടുകളുടേയോ ചിലമ്പൊലി ശബ്ദം ഒന്നുമില്ലാതെ പ്രകൃതിയുടെ മടി തട്ടില്‍ ഇളം കാറ്റേറ്റ് ഉറങ്ങുന്ന താഴ് വര. കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ നദികളുടെ താഴ് വരകളാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ അടക്കം 237. 52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

🏝️🌌പ്രധാന വിനോദം

കൊടും കാട്ടിലൂടെ ഓഫ് റോഡ് യാത്രയും ക്യാമ്പിംഗും കാട്ടുകാഴ്ചകളുമാണ് ഇവിടത്തെ പ്രധാന വിനോദം. യാത്രയിലുടനീളം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കാണാം. നമ്മുടെ കൂടെ വരുന്ന ഗൈഡ് എല്ലാ കാര്യങ്ങള്‍ പറഞ്ഞുതരും. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. വനം വകുപ്പിന്റെ ഓഫീസില്‍ വിളിച്ച് ആദ്യം അനുമതി വാങ്ങണം. ഒരാഴ്ച മുമ്പെങ്കിലും ഫോറസ്റ്റിന്റെ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്താലേ നമ്മള്‍ ഉദ്ദേശിച്ച സമയത്ത് പ്രവേശനം സാധ്യമാകൂ. ബാക്കിയുള്ള കാര്യങ്ങളെല്ലാം ഒഫീസര്‍മാര്‍ തന്നെ പറഞ്ഞു തരും. സൈലന്റ് വാലിയില്‍ പോകുമ്പോള്‍ നമ്മുടെ വാഹനവുമായുള്ള യാത്ര അവസാനിക്കുന്നത് മുക്കാലി എന്ന അടിവാരത്താണ്. സൈലന്റ് വാലി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് കാര്യാലയത്തിന്റെ സമീപത്തുള്ള ബുക്കിംഗ്് ഓഫീസില്‍ പ്രവേശന ഫീസ് അടച്ചതിന് ശേഷം അവരുടെ വാഹനത്തിലുള്ള യാത്ര ആരംഭിക്കും. 25 കിലോമീറ്റര്‍ വനത്തിലൂടെ ഉള്ള യാത്ര. ഓഫ് റോഡ് യാത്ര അങ്ങനെ വേണം പറയാന്‍.

📞ബുക്കിംഗ് നമ്പർ: 91 4924 222056, 91 4924 253225.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍: 8589895652.

*ചരിത്രം*

സൈരന്ധ്രി വനം എന്നായിരുന്നു സൈലന്റ് വാലിയുടെ പേര്. ചീവീടുകളുടെ ശബ്ദമില്ലാത്തതിനാലാണ് സൈലന്റ് വാലി എന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു. സൈലന്റ്വാലി വനപ്രദേശത്ത് കാണുന്ന സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തില്‍ നിന്നും ഉണ്ടായതാണ് ഈ പേരെന്നും പറയപ്പെടുന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത ജീവജാലങ്ങളുടെയും താമസഭൂമിയാണ് സൈലന്റ് വാലി. 2200 മീറ്റര്‍ ഉയരമുള്ള കൊടുമുടികള്‍ മുതല്‍ 500 മീറ്റര്‍വരെ ഉയരം വരുന്ന ആവാസ വ്യവസ്ഥയില്‍ ലോകത്തൊരിടത്തും കാണാത്ത ഓര്‍ക്കിഡുകളും അപൂര്‍വയിനം സസ്യയിനങ്ങളും മത്സ്യങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ മരങ്ങള്‍ക്കും ഓരോ ചെടികള്‍ക്കും പ്രത്യേകതകള്‍ ഉണ്ട്. ഔഷധ സസ്യങ്ങളുടെ കരയാണിവിടം എന്നു പറയാം. കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്ത വന്‍ മരങ്ങളും ഇവിടെ കാണാം. അപൂര്‍വം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും തറവാട്. വിവിധ വര്‍ണങ്ങളിലുള്ള ചിത്ര ശലഭങ്ങള്‍ ഇവിടെയുണ്ട്. ഇരുമ്പുകൊണ്ടുണ്ടാക്കിയ തൂക്കുപാലവും നിരവധി ഔഷധ സസ്യങ്ങളഴും കാണാം. ഉള്‍ക്കാട്ടിലൂടെയുള്ള യാത്ര ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് തീര്‍ച്ച.

🚘🚎റൂട്ട്: കോഴിക്കോട് നിന്ന്:

കോഴിക്കോട്- പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട്- അട്ടപ്പാടി ചുരം കയറി മുക്കാലി എന്ന സ്ഥലത്ത് നിന്ന് ഇടത്തോട്ട്- സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്.

Comments are closed.