ക്രിസ്മസ്- പുതുവത്സരം ആഘോഷം: മേട്ടുപ്പാളയം- ഊട്ടി പാതയിൽ പ്രത്യേക തീവണ്ടികൾ ഓടിക്കാൻ റെയിൽവേ തീരുമാനം

കൊയമ്പത്തൂർ: ക്രിസ്മസ്- പുതുവത്സരം ആഘോഷങ്ങളുടെ ഭാഗമായുള്ള സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് മേട്ടുപ്പാളയം- ഊട്ടി പൈതൃകത്തീവണ്ടിപ്പാതയിൽ റിസർവേഷനോടെയുള്ള പ്രത്യേക തീവണ്ടികൾ ഓടിക്കാൻ റെയിൽവേ തീരുമാനം. മേട്ടുപ്പാളയം- ഊട്ടി പാതയിൽ 06171 നമ്പർ പ്രത്യേക ട്രെയിൻ ഡിസംബർ 30, ജനുവരി 13, 15, 25 തീയതികളിൽ സർവീസ് നടത്തും.
രാവിലെ 9.10-ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി 2.25-ന് ഊട്ടിയിലെത്തും. 40 ഒന്നാം ക്ലാസ് സീറ്റും 92 സെക്കൻഡ് ക്ലാസ് സീറ്റുമാണ് ഉണ്ടാവുക. തിരിച്ച് ഊട്ടി- മേട്ടുപ്പാളയം പാതയിൽ ഡിസംബർ നാളെയും, ജനുവരി ഒന്ന്, 14, 16, 26, 28 എന്നീ തീയതികളിൽ പ്രത്യേക ട്രെയിൻ (06172) സർവീസ് നടത്തും. 11.25-ന് പുറപ്പെടുന്ന ട്രെയിൻ 4.20-ന് മേട്ടുപ്പാളയത്ത് എത്തും. ഈ വണ്ടിയിൽ 80 ഒന്നാംക്ലാസ് സീറ്റും 140 രണ്ടാം ക്ലാസ് സീറ്റും ഉണ്ടാവും. കൂനൂർ- ഊട്ടി പാതയിൽ ഡിസംബർ ഇന്നും, 25, 31, ജനുവരി ഒന്ന്, 14, 16, 26, 28 തീയതികളിൽ പ്രത്യേക തീവണ്ടി (06177) സർവീസ് നടത്തും. രാവിലെ 8.20-ന് പുറപ്പെട്ട് 9.40-ന് ഊട്ടിയിലെത്തും. തിരിച്ച് ഊട്ടി- കൂനൂർ പാതയിൽ ഡിസംബർ ഇന്നും, 30, 31, ജനുവരി 13, 15, 25 തീയതികളിലാണ് പ്രത്യേക തീവണ്ടി (06180) സർവീസ് നടത്തുക. ഇതിനുപുറമേ ഊട്ടി-കേട്ടി പാതയിൽ ഡിസംബർ ഇന്നും, ഡിസംബർ 31 തീയതികളിൽ മൂന്നു തവണ ട്രെയിൻ സർവീസും ഉണ്ടാകും.

Comments are closed.