സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ മാർച്ച്‌ ഏഴിന് കടകളടച്ച്‌ ധർണ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ 14,000-ത്തോളം റേഷൻ വ്യാപാരികൾ മാർച്ച്‌ ഏഴിന് കടകളടച്ച് സെക്രട്ടേറിയറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചും നടത്തും. ആറ് വർഷം മുൻപ്‌ നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ബജറ്റ് മേഖലയെ പാടേ അവഗണിച്ചു, ക്ഷേമനിധികൊണ്ട് ഒരു ഉപകാരവും വ്യാപാരികൾക്കില്ല, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയില്ല, കോടതി വിധിച്ചിട്ടും കിറ്റ് കൊടുത്ത കാശ് നൽകിയില്ല, കൊവിഡ് കാലത്തു മരിച്ച 65 വ്യാപാരികൾക്ക് സഹായം നൽകിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ റേഷൻ വ്യാപാരികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്നു സ്വതന്ത്ര സംഘടനകളും സി.ഐ.ടി.യു. യൂണിയനും ചേർന്നാണ് സമരമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാഖ് പറഞ്ഞു.

Comments are closed.