സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന് തുടക്കം

മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ എൻ. എ കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, അംഗങ്ങളായ പി.കെ.സി അബ്ദുറഹിമാൻ, സലീന ടീച്ചർ, യാസ്മിൻ അരിമ്പ്ര, വി.പി.ജസീറ, സെക്രട്ടറി എസ് ബിജു, പട്ടിക ജാതി വകുപ്പ് ജില്ലാ ഓഫീസർ കെ. മണികണ്ഠൻ, ഹോപ് പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ അനിൽകുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് പ്രതിനിധി ടി.കെ ഒമർ ലായിക്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ-ഓർഡിനേറ്റർ എം മുഹമ്മദ് ബഷീർ, ജീവനക്കാരായ കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, പ്രേരക്മാരായ പി. ആബിദ, എൻ. ചന്ദ്രിക, എ. ഷാഹിറ, പി. അജിത കുമാരി, എം. സുജിത, കെ.പി. ശ്രീദേവി, എം. ശ്രീദേവി, ഐ.സി. സലീന എന്നിവർ സംസാരിച്ചു. പ്രധാന മന്ത്രി കൗശൽ വികാസ് യോജനയെ കുറിച്ച് ക്ലാസ് നടത്തി. മുഹമ്മദ് റാഫി നന്ദി പറഞ്ഞു.

ഫോട്ടോ:
സാക്ഷരതാ മിഷന്റെ പുതിയ ബാച്ചിലേക്കുള്ള തുല്യതാ രജിസ്ട്രേഷൻ ഉദ്ഘാടനം എല്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിക്കുന്നു.

Comments are closed.