വയനാട് ടൂറിസം നിശ്ചലം: ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നത്
കൽപ്പറ്റ: വയനാട് ജില്ലയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾ നേരത്തേ അന്വേഷിച്ച് മാത്രം യാത്ര തിരിക്കാൻ ശ്രമിക്കുക. സമരത്തെത്തുടര്‍ന്ന് ബാണാസുര സാഗര്‍ ഡാം അടച്ചിട്ടിരിക്കുകയാണ്. കൂടാതെ വന്യമൃഗാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ നാളുകളായി നിശ്ചലമാണ്. ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നത്.
ഇക്കോ ടൂറിസംകേന്ദ്രങ്ങള്‍ അടയ്‌ക്കേണ്ടിവന്നത് സുരക്ഷ കണക്കിലെടുത്താണെന്ന് ആശ്വസിക്കാം. പക്ഷേ, ബാണാസുര സാഗര്‍ ഡാം ആളനക്കമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് 22 ദിവസം കഴിഞ്ഞു. തൊഴിലാളികളുടെ സമരമാണ് ഇതിന് കാരണം. സമരം തുടങ്ങി ഇത്രനാള്‍ പിന്നിട്ടിട്ടും തുറക്കാനായി യാതൊരു ഇടപടലും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്റെ (സി. ഐ.ടി.യു.) നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിനാണ് സമരംതുടങ്ങിയത്. രണ്ടുതവണ അധികൃതരും തൊഴിലാളികളും ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. സമരം ഇപ്പോഴും തുടരുകയാണ്. ഇതോടെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കച്ചവടക്കാരും ഹോംസ്റ്റേ, റിസോർട്ട് നടത്തിപ്പുകാരും ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
Comments are closed.