ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പതിനായിരം കുടുംബസദസ്സുകൾ സംഘടിപ്പിക്കാൻ മുസ്‍ലിംലീഗ്

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി 10,000 കുടുംബസദസ്സുകൾ സംഘടിപ്പിക്കാൻ മുസ്‍ലിംലീഗ് ജില്ലാ കമ്മിറ്റി തീരുമാനം. ഒരു വാർഡിൽ അഞ്ച് വീതം കുടുംബസദസ്സുകളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാതല ഉദ്ഘാടനവും, സദസ്സുകളിലേക്ക് ആവശ്യമായ വനിതാ പ്രസംഗകരുടെ ശിൽപ്പശാലയും മാർച്ച് അഞ്ചിന് നടത്താനും തീരുമാനിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ, പി.എസ്.എച്ച്. തങ്ങൾ, എം.എ. ഖാദർ, എം.കെ. ബാവ, ഉമ്മർ അറയ്ക്കൽ, പി. സൈതലവി, ഇസ്മായിൽ മൂത്തേടം, കെ.എം. അബ്ദുൽ ഗഫൂർ, സലിം കുരുവമ്പലം, എ.പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.