വയനാട് ടൂറിസം ബിടുബി മീറ്റ് മാർച്ച് 6ന് ബാംഗ്ലൂരിൽ

വയനാട് ജില്ലയിലേക്ക് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ മാർച്ച് 6 ന് ബാംഗ്ലൂരിൽ വയനാട് ടൂറിസം പാർട്ട്നർഷിപ്പ് മീറ്റ് എന്ന പേരിൽ ബിടുബി മീറ്റ് സംഘടിപ്പിക്കും. ജില്ലയിലുളള ടൂറിസം സംരഭകർക്ക് കർണാടകയിലെ 100 ലധികം പ്രമുഖ ട്രാവൽ ഏജൻ്റ്സ്/ ടൂർ ഓപ്പറേറ്റർമാരുമായി നേരിട്ട് സംവദിക്കുന്നതിനുളള അവസരം ഇതിലുടെ ലഭിക്കും. അടുത്ത ടൂറിസം സീസണ് മുന്നോടിയായി കൂടുതൽ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്നതിന് മീറ്റ് വേദിയാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 ടൂറിസം സംരംഭകർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. ഇന്ന് ( ഫെബ്രുവരി 26) വൈകിട്ട് 5 മുതൽ www.dtpcwayanad.com വെബ്സൈറ്റിലൂടെ മീറ്റിന് രജിസ്റ്റർ ചെയ്യാം.

Comments are closed.