പെരിന്തൽമണ്ണ : ആനമങ്ങാട് കുന്നിന്മേൽ ഭഗവതീക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ഉത്സവം 24ന് തുടങ്ങും. വൈകീട്ട് ആറിന് മേൽശാന്തി തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരി ദീപം തെളിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ. 25ന് വൈകീട്ട് അഞ്ചരയ്ക്ക് തിരുവാതിരക്കളികളും നൃത്തനൃത്യങ്ങളും. തുടർദിവസങ്ങളിൽ വൈകീട്ട് നൃത്താഞ്ജലി, തിരുവാതിരക്കളി. 27ന് 6.30ന് കവിയരങ്ങ് നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മാർച്ച് ഒന്നിന് വൈകീട്ട് മൃദംഗവിദ്വാൻ ഡോ. ബാബുരാജ് പരിയാനംപറ്റയുടെ സംവിധാനത്തിൽ നാദവൈഖരി മ്യൂസിക് ബാൻഡിന്റെ സംഗീതപരിപാടിയുണ്ടാകും. മാർച്ച് രണ്ടിന് ഭജൻസന്ധ്യയും അയ്യപ്പന് കളംപാട്ടും. മൂന്നിന് രാവിലെ ആറരയ്ക്ക് പറയെടുപ്പ് ഉത്സവം, ഋഗ്വേദ മുറഹോമം, നാരായണീയ പാരായണം, ഗാനമേള. നാലിന് വൈകീട്ട് ദേശവേലകളുടെ സംഗമം, തായമ്പക, കേളി. അഞ്ചിന് രാവിലെ താലപ്പൊലി കൊട്ടിയറിയിക്കൽ, കാഴ്ചശീവേലി, പഞ്ചാരിമേളം, മൂന്നിന് പൂതംകളി, കാളവരവ്. മൂന്നരയ്ക്ക് താലപ്പൊലി കൊട്ടിപ്പുറപ്പെടൽ, പഞ്ചവാദ്യം.
Comments are closed.