പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.
Comments are closed.