മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് നിയന്ത്രിക്കാൻ റവന്യു, പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സക്വാഡിന്റെ പരിശോധന ശക്തമാക്കാനും, ഉല്‍പ്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരി സംഘടനയ്ക്ക് നിര്‍ദേശം നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തരിശുഭൂമികൾ കണ്ടെത്തി കൃഷി ചെയ്യാൻ ഉടമസ്ഥർക്ക് നിർദ്ദേശം നൽകും. തുടർന്ന് കൃഷി ചെയ്യാൻ തയ്യാറല്ലെങ്കിൽ സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്യാനും കൃഷിവകുപ്പിന് നിർദേശം നൽകി. പച്ചക്കറി കൃഷി, നെൽകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ, പാടശേഖര സമിതികൾ, യൂത്ത് ക്ലബുകൾ എന്നിവയുടെ യോഗം ഉടൻ ചേരാനും യോഗം തീരുമാനിച്ചു.
കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കിഷോര്‍ കുമാര്‍. എസ്, കൃഷിവകുപ്പ് മാർക്കറ്റിങ് ഡയറക്ടർ സുമ്ന എ ബീവി, ജില്ലാ സപ്ലെ ഓഫീസ് സീനിയർ സൂപ്രണ്ട് പി. ശിവദാസ്, എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Comments are closed.