മലപ്പുറം : കോട്ടക്കല്‍ നഗരസഭയിലെ രണ്ടാം വാര്‍ഡ്(ചുണ്ട), 14ാം വാര്‍ഡ് (ഈസ്റ്റ് വില്ലൂര്‍), മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (കാച്ചിനിക്കാട് കിഴക്ക്) എന്നീ തദ്ദേശ വാര്‍ഡുകളിലേക്ക് ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. ഫെബ്രുവരി 20ന് വൈകിട്ട് ആറുമുതല്‍ 22ന് വൈകിട്ട് ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 23നുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.
Comments are closed.