പെരിന്തൽമണ്ണ ആയിഷ ജംഗ്ഷനിൽ പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ പ്രാരംഭ നടപടികളായി

പെരിന്തൽമണ്ണ : മൂസക്കുട്ടി സ്മാരക ബസ്റ്റാന്റ് വന്നതിന് ശേഷം പെരിന്തൽമണ്ണയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായി മാറിയിരിക്കുകയാണ് ആയിഷ ബൈപാസ് ജംഗ്ഷൻ.
ആളുകൾ കൂടുതലായി നഗരത്തിൽ വന്നുപോകുന്ന സമയങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും തിരക്കിന്റെ തോത് വലിയ നിലയിലുമാണ്. യാത്രക്കാരുടെ സമയ നഷ്ടവും ട്രാഫിക് നിയന്ത്രിക്കുന്നതിന് പോലീസ് അനുഭവിക്കുന്ന പ്രയാസവും പരിഗണിച്ച് പരിഹാരമെന്നോണം ആയിഷ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച് കൃത്യമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് പെരിന്തൽമണ്ണ നഗരസഭ.

നഗരത്തിലെ ഗതാഗതക്കുരുക്കുകൾ കുറക്കുന്നതിനായി നിലവിലെ സാധ്യതകളെ പ്രയോജനപെടുത്തി പുതിയ റിംഗ് റോഡുകൾ നിർമ്മിക്കുവാനും നിലവിലെ റിംഗ് റോഡുകൾ വീതി വർധിപ്പിക്കുവാനുമുള്ള ശ്രമം നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചെയർപേഴ്സൺ പി. ഷാജി പറഞ്ഞു.

Comments are closed.