ജില്ലയില്‍ ആറ് ഐസൊലേഷന്‍ വാര്‍ഡുകളും അഞ്ച് നഗരജനകീയാരോഗ്യകേന്ദ്രങ്ങളും നാളെ നാടിന് സമര്‍പ്പിക്കും

മലപ്പുറം : ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് നഗരജനകീയാരോഗ്യകേന്ദ്രങ്ങളുടെയും സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി സജ്ജീകരിച്ച ആറ് ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഉദ്ഘാടനം നാളെ (ഫെബ്രുവരി 16) വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി അതത് ആരോഗ്യസ്ഥാപനങ്ങളില്‍ പ്രാദേശിക പരിപാടികളും സംഘടിപ്പിക്കും. കരുവാരകുണ്ട്, ഓമാനൂര്‍, തവനൂര്‍, താനൂര്‍, നെടുവ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പൊന്നാനി ഡബ്ല്യു ആന്‍ഡ് സി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളും നിലമ്പൂര്‍ ബീരാന്‍ കോളനി, പൊന്നാനിയിലെ പുതുപൊന്നാനി, വണ്ടിപ്പേട്ട, തിരൂരിലെ ഇല്ലത്തപ്പാടം, നടുവിലങ്ങാടി തുടങ്ങിയ നഗരജനകീയാരോഗ്യകേന്ദ്രങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

Comments are closed.