എട്ടംഗസംഘം മൊബൈൽ ഷോപ്പ് ഉടമയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി

വളാഞ്ചേരി : എട്ടംഗസംഘം യുവാവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പേരശ്ശനൂർ മങ്ങാട്ടിൽ സഫ്‌വാനാണ്‌ (27) സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിൽ പരാതി നൽകിയത്. സഫ്‌വാൻ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വളാഞ്ചേരിക്കടുത്ത് മീമ്പാറയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന സഫ്‌വാനെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഏതാനുംപേർ കാറിലെത്തി കടയിൽനിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയതെന്നും എടരിക്കോട്ടെ ഒരു വീട്ടിലെത്തിച്ച് സംഘംചേർന്ന് മർദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. കടയിലെ സ്ഥിരം കസ്റ്റമറായ എടപ്പാൾ സ്വദേശിക്ക് ഇടനിലക്കാരനായി നിന്ന് വാടകയ്ക്ക് കാർ സംഘടിപ്പിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ തർക്കമാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് കോട്ടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി കോട്ടയ്ക്കലിലേക്ക് കൈമാറി.

Comments are closed.