ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു

അങ്ങാടിപ്പുറം : മാണിക്യപുരം വിഷ്ണുക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മോഷണം നടന്നു. ഉപക്ഷേത്രങ്ങളായ ഹനുമാൻ ക്ഷേത്രത്തിനും നാഗക്ഷേത്രത്തിനും മുന്നിൽവെച്ചിരുന്ന ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലെ പണം മോഷ്ടിച്ചു. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന നോട്ടുകൾ കൊണ്ടുപോയെങ്കിലും ചില്ലറകൾ ക്ഷേത്രമുറ്റത്ത് ചിതറയിട്ടുണ്ട്.
ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടിരിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. ക്ഷേത്രകമ്മിറ്റിയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Comments are closed.