മങ്കട : ആധുനിക സജ്ജീകരങ്ങളോടെ പൂർത്തിയാക്കിയ ആതുരസേവന കേന്ദ്രം മങ്കട സി.എച്ച്. സെന്റർ ശനിയാഴ്ച തുറക്കും. ആധുനികമായ 13 ഡയാലിസിസ് യന്ത്രത്തോടെയാണ് തുടക്കം. മങ്കട ഗവ. ആശുപത്രിക്കു സമീപം 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നില കെട്ടിടത്തിലാണ് ഡയാലിസിസ് കേന്ദ്രം സജ്ജീരിച്ചിട്ടുള്ളത്. ഫിസിയോതെറാപ്പി സെന്റർ, ഫാർമസി, മെഡിക്കൽ ലാബ്, മെഡിക്കൽ ക്ലിനിക്, കൗൺസലിങ് സെന്റർ എന്നിവ ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളാണ് ശനിയാഴ്ച തുറക്കുന്നത്. പ്രാരംഭഘട്ടത്തിൽ 50 പേർക്കുവീതം പതിനായിരം ഡയാലിസിസുകളാണ് പ്രതിവർഷം സൗജന്യമായി നൽകാനുദ്ദേശിക്കുന്നത്.
ഡയാലിസിസ് ഒഴികെയുള്ള മറ്റു സേവനങ്ങൾ സൗജന്യ നിരക്കിലാണ് ലഭ്യമാകുക. ഇതിനുപുറമേ ആംബുലൻസ് സർവീസ്, മരണാനന്തര പരിപാലനം, മൊബൈൽ ഫ്രീസർ എന്നിവയും ഇവിടെ ലഭ്യമാകുന്നതാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും രോഗികൾക്ക് ആവശ്യമായ പരിചരണവും ലഭ്യമാകുന്നതിനാവശ്യമായ സംവിധാനങ്ങളും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഉമർ അറക്കൽ, അഡ്വ. ടി. കുഞ്ഞാലി, അലി കളത്തിൽ, ടി.പി. ഹാരിസ് എന്നിവർ പങ്കെടുത്തു.
Comments are closed.