ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ നേതൃത്വത്തിൽ മാല ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സർവ്വമത പ്രാർത്ഥനയ്ക്ക് വി.എൻ ഹരിദാസ്, അബ്ദുൽ ലത്തീഫ്, പി. ജോസ് അബ്രഹാം എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പി.കെ നാരായണൻ, നെഹ്റു യുവ കേന്ദ്ര കോർഡിനേറ്റർ സി.ഉണ്ണികൃഷ്ണൻ, പി.എം നമ്പീശൻ, കെ.എം ഗോവിന്ദൻ നമ്പൂതിരി, പി. സലീവ്, മോഹനൻ പടിഞ്ഞാറ്റുമുറി, എം.മുകുന്ദൻ പി.അയ്യപ്പൻ, പി.എം സതീശൻ പ്രസംഗിച്ചു

Comments are closed.