രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളിൽ ഇടം പിടിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ: കേസുകൾ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്

മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. രാജ്യത്തെ17,000 സ്റ്റേഷനുകളിൽ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തിൽ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്ടികയിൽ കേരളത്തിൽ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. കേസുകൾ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തീയതി പുരസ്കാരം ഏറ്റുവാങ്ങും.

Comments are closed.