പെരിന്തൽമണ്ണ നഗരസഭയിലെ മുഴുവൻ റോഡുകളും നന്നാക്കും: ഇതിനായി 3.42 കോടി രൂപ ചെലവഴിക്കും

പെരിന്തൽമണ്ണ : നഗരസഭയിലെ നവീകരണം ആവശ്യമുള്ള മുഴുവൻ ടാർ റോഡുകളും റീടാറിങ്ങും കോൺക്രീറ്റ് റോഡുകൾ റീ കോൺക്രീറ്റിങ്ങും നടത്തുമെന്ന് നഗരസഭാ അധ്യക്ഷൻ പി. ഷാജി കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇതിനായി 3.42 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം. നിലവിലുള്ള റോഡുകളാണ് നന്നാക്കുന്നത്. എല്ലാ വാർഡ് കൗൺസിലർമാരോടും ഇത്തരത്തിൽ നന്നാക്കേണ്ട റോഡുകളുടെ വിശദ വിവരങ്ങൾ നൽകാനും നിർദേശിച്ചിട്ടുണ്ട്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിനുള്ള മിനി എം.സി.എഫുകൾ സ്ഥാപിക്കും. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്‌കരണത്തിന് തുമ്പൂർമുഴി മാതൃക നടപ്പാക്കാനും തീരുമാനിച്ചു. നഗരസഭയിലെ എൽ.പി. സ്കൂളുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകാൻ 14.5 ലക്ഷം രൂപ വകയിരുത്തി.

Comments are closed.