കിടപ്പുരോഗികളുടെ പരിരക്ഷാ സ്നേഹ സംഗമം സംഘടിച്ചു

പൊന്നാനി നഗരസഭാ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പു രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു.
‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിലൊരുക്കിയ സംഗമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജിഷ് ഊപ്പാല, ഷീന സുദേശൻ, മുഹമ്മദ് ബഷീർ, ഒ. ഷംസു, വാർഡ് കൗൺസിലർ ഷഹല, നഗരസഭാ സെക്രട്ടറി സജിറൂൺ, പാലിയേറ്റിവ് നേഴ്സ് ഗ്രീഷ, അഖില, ബിനോയ് , നഗരസഭ കൗൺസിലർമാർ, ആശാവർക്കർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, കലാകാരന്മാർ, പാലിയേറ്റിവ് ഗുണഭോക്താക്കളും കൂട്ടിരിപ്പുക്കാരും പങ്കെടുത്തു.

Comments are closed.