മാലിന്യ മുക്തം നവകേരളം ഏകദിന സെമിനാർ സംഘടിപ്പിച്ചു

പെരിന്തൽമണ്ണ നഗരസഭ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നവീകരിച്ച മാലിന്യ പരിപാലന ചട്ടങ്ങളും ആധുനിക മാലിന്യ സംസ്കരണ രീതികളും അവയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ബോണാഡിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ. നസീറ അധ്യക്ഷത വഹിച്ചു.നവീകരിച്ച നിയമങ്ങളും നഗരസഭ നയങ്ങളും ഉൾകൊള്ളിച്ച് പരിഷ്കരിച്ച യൂസർ ഫീസ് കാർഡിന്റെ പ്രകാശനവും യൂസർ ഫീസ് കാർഡ് പ്രോത്സാഹനം ലക്ഷ്യമാക്കി രണ്ടു വർഷത്തെ മുൻ‌കൂർ യൂസർ ഫീസ് അടവാക്കുന്നവർക്ക് പ്ലാറ്റിനം കാർഡും ഒരുവർഷത്തെ ഫീസ് അടവാക്കുന്നവർക്ക് ഗോൾഡൻ കാർഡും ഇനി മുതൽ നഗരസഭ നൽകും. ആദ്യ പ്ലാറ്റിനം കാർഡ് dr. കൃഷ്ണദാസ്, അമൃതം ആയുർവേദ ആശുപത്രിയും ഗോൾഡൻ കാർഡ് dr. നിലാർ മുഹമ്മദ്‌ എന്നിവർ ഏറ്റുവാങ്ങി.

സെമിനാറിലെ വിവിധ സെക്ഷനുകളിൽ കണ്ണൂർ റിട്ട. ഹെൽത് സൂപ്പർവൈസർ കെ എം ഗിരീഷൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ ജ്യോതിഷ്, ട്രെയിനിങ് seuf പി.പി. രാധാകൃഷ്ണൻ, പ്രോഗ്രാം ഓഫിസർ ഫിലിപ്പ്, ബീന സണ്ണി എന്നിവർ ക്ലാസുകളെടുത്തു. വാതിൽപ്പടി സേവനത്തിൽ 100% നേട്ടം കൈവരിച്ച വാർഡുകളിലെ കൗൺസിലർമാരായ എ. നസീറ,adv. ഷാൻസി, സന്തോഷ്‌കുമാർ. പി. എസ്, സക്കീന സൈദ് എന്നിവരെയും ശുചിത്വ മാലിന്യ പരിപാലന മേഖലയിലെ സഥാപനങ്ങളെയും ജീവനക്കാരെയും ആദരിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെമിനാറിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ adv. ഷാൻസി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ വത്സൻ. സി. കെ നന്ദിയും പറഞ്ഞു.

Comments are closed.