പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം: ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്ത് ജനക്കൂട്ടം; പോലീസ് കേസെടുത്തു
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ എക്സ്പോ ഗ്രൗണ്ടിൽ നടന്ന മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പത്ത് മണിക്ക് അവസാനിക്കേണ്ട പരിപാടി നേരത്തേ നിർത്തിവെച്ചതാണ് സംഷർഷത്തിനിടയാക്കിയത്. നേരത്തേ പരിപാടി നേരത്തേ അവസാനിച്ചതോടെ റീ ഫണ്ട് ആവശ്യപ്പെട്ടു.
ഇത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മ്യൂസിക്ക് ഫെസ്റ്റ് നടത്തിയതും അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു. സംഘാടകർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.
Comments are closed.