പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ നഗര സൗന്ദര്യവൽക്കരണ ബ്യൂട്ടി സ്പോട്ട് പദ്ധതി ഡർട്ടി സ്പോട്ടുകളെ ബ്യൂട്ടി സ്പോട്ടുകളാക്കി പുരോഗമിക്കുന്നു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ശുചീകരണ തൊഴിലാളികളും “സ്നേഹാരാമം” സപ്തദിന സഹവാസക്യാമ്പിന്റെ ഭാഗമായി
ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി നഗരസഭയിലെ 33 ആം വാർഡിലാണ് പുതിയ മുത്തശ്ശി കിണർ ഉൾപ്പെടുന്ന ബ്യൂട്ടിസ്പോട്ട് ആകർഷകവും മാതൃകാപരവുമായി നിർമ്മിച്ചിരുക്കുന്നത്.
ഊട്ടി റോഡിൽ മൗലാന ആശുപത്രിക്കടുത്ത് പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന കിണറും പരിസരവും വൃത്തിയാക്കി മോടി പിടിപ്പിച്ച ബ്യൂട്ടിസ്പോട്ട് നാടിന് സമർപ്പിച്ചു. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സ് കൂടിയായ നൂറ്റാണ്ടിന്റെ പഴക്കമുള്ള മുത്തശ്ശി കിണറിന് കലാകാരൻ രാമകൃഷ്ണൻ തേലക്കാടാണ്
മുഖശിൽപ്പം തയ്യാറാക്കിയത്.
Comments are closed.