അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ആറ് വയസുകാരനെ രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ആദരിച്ചു

മലപ്പുറം : കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ആറ് വയസുകാരനെ രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ആദരിച്ചു. ചെറുമുക്ക് ആമ്പല്‍ പാടത്തെ ഉദ്യാനപാതയില്‍ കുട്ടികള്‍ ചാടിക്കുളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒരാളുടെ കാല്‍തട്ടി മതില്‍ കെട്ടിലിരുന്ന ആദി മെഹബൂബ് എന്ന ആറ് വയസുകാരനാണ് വെള്ളത്തില്‍ വീണത്. കളക്ടറുടെ ചേംബറില്‍വച്ച് നടത്തിയ പരിപാടിയില്‍ മൂന്നിയൂര്‍ നിബ്രാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അഫ്ലഹ്, വി.പി മുഹമ്മദ് ജെസീല്‍ എന്നിവര്‍ക്കുള്ള പ്രശംസാപത്രം കൈമാറി.

Comments are closed.