പത്ത് വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ മാർച്ചിൽ പുനരാരംഭിക്കും: ജില്ലയിലെ മൂന്ന് കടവു കളിലാണ് മണല്‍വാരല്‍ തുടങ്ങുക

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കും മാർച്ച് മുതൽ പുനരാരംഭിക്കും. നദികളിൽനിന്ന് മണൽവാരൽ ആരംഭിക്കാൻ ഇന്നലെ ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
മാര്‍ഗനിർദേശങ്ങള്‍ ഉടൻ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാര്‍ച്ച് അവസാനത്തോടെ മണല്‍വാരല്‍ തുടങ്ങുന്നത്. ഈ വര്‍ഷംതന്നെ എല്ലാ നദിയിലും മണല്‍വാരല്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.
ഹരിത ട്രൈബ്യൂണൽ മാർഗനിർദേശപ്രകാരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) അംഗീകരിച്ച അംഗീകൃത ഏജൻസി ജില്ലതല സർവേ നടത്തി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Comments are closed.