9.08 കോടി രൂപയുടെ കരട് പദ്ധതികളുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി വികസന സെമിനാർ നടന്നു. വികസന സെമിനാറിൽ 9.08 കോടി രൂപയുടെ കരട് പദ്ധതികൾ അവതരിപ്പിച്ചു.
രൂപയുടെ കരട് പദ്ധതികളാണ് അവതരിപ്പിച്ചു.ഇതിന് പുറമെ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം 24,98,52,544 രൂപ 8 പഞ്ചായത്തുകളിലായി നടപ്പിലാക്കുവാനുള്ള ആക്ഷൻ പ്ലാൻ സമർപ്പിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഏജൻസി ആയി നിർവഹണം നടത്തുന്ന
പി.എം.കെ.എസ്.വൈ പദ്ധതിയിലൂടെ 6 കോടി രൂപ ചിലവഴിക്കും.കേന്ദ്ര സഹായത്തോടെ കുടുംബശ്രീ മുഖേന 6.5 കോടിയുടെ കേന്ദ്ര ഫണ്ട് സംസ്ഥാന സർക്കാർ മുഖാന്തരം ലഭിക്കും.
രണ്ടു വർഷത്തിനകം സംരംഭകത്വ വികസനത്തിനായി ഗണ്യമായ ഒരു തുക ചിലവഴിക്കാനാകും.
പ്രായ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും കായിക ക്ഷമത വർധിപ്പിക്കാനുള്ള പ്രത്യേക പദ്ധതി,കൃഷി അനുബന്ധ മേഖലക്ക് പ്രോത്സാഹനം എന്നിവക്ക് മുൻതൂക്കം നൽകുന്ന കരട് രേഖയാണ് അവതരിപ്പിച്ചത്.

നജീബ് കാന്തപുരം എം.എൽ.എ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
കരട് പദ്ധതി രേഖ നജീബ് കാന്തപുരം എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്തിന് നൽകി പ്രകാശനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ അയമു പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ നജ്മ തബ്ഷീറ, അസീസ് പട്ടിക്കാട്. ബ്ലോക്ക് മെമ്പർമാരായ ഷൗക്കത്ത് നാലകത്ത്, പ്രബീന ഹബീബ്,യു.ടി മുൻഷിർ,കെ.കെ മുഹമ്മദ് നയീം, വിൻസി ജൂഡിത്ത്,പി.ഗിരിജ എൻ വാസുദേവൻ ഗിരിജ ടീച്ചർ ഉമ്മുസൽമ, എം .റജീന, കെ ദിലീപ്,പി ഉസ്മാൻ, വി.കമലം ടീച്ചർ ,പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജമീല ചാലിയത്തൊടി (കീഴാറ്റൂർ),കെ.ടി അഫ്സൽ(ആലിപറമ്പ്),ഇഖ്ബാൽ(മേലാറ്റൂർ),ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപ ഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻമാർ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പാർവതി, ജി.ഇ.ഒ ബിനുകുമാർ,കില ആർ.പി ബീന സണ്ണി ബ്ലോക്ക് പഞ്ചായത്ത് നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments are closed.