പുലാമന്തോൾ പാലത്തിലെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്

പുലാമന്തോൾ: പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലത്തിലെ രണ്ടാംഘട്ട നവീകരണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് പാലം അടച്ചിട്ടാണ് പ്രവർത്തികൾ നടക്കുന്നത്. പാലത്തിന് മുകളിലെ സ്പാനുകളുടെ തകർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികളാണ് നടക്കുന്നത്. എക്സ്പാൻഷൻ ജോയിന്‍റുകൾ വരുന്ന 9 സ്ഥലങ്ങൾ പൊളിച്ച് പുതിയത് സ്ഥാപിച്ച കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്. 53 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് സമയമെടുക്കുന്നതിനാൽ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

Comments are closed.