പെരിന്തൽമണ്ണ: അരീക്കോട്– പെരിന്തൽമണ്ണ റൂട്ടിൽ കെഎസ്ആർടിസിയുടെ പാലക്കാട്– മാനന്തവാടി ടൗൺ ടു ടൗൺ സർവീസ് തിങ്കളാഴ്ച (ജനുവരി 22) മുതൽ ആരംഭിക്കും. പാലക്കാട് യൂണിറ്റിന്റെ സർവീസ് ആണിത്.
രാവിലെ 7.20ന് പാലക്കാട്ടു നിന്നു പുറപ്പെടുന്ന ബസ് 9.20ന് പെരിന്തൽമണ്ണയിലെത്തും. 10.15ന് മഞ്ചേരിയും 10.45ന് അരീക്കോടും കടന്ന് മുക്കം താമരശേരി വഴി ഉച്ചയ്ക്ക് 2.10ന് മാനന്തവാടിയിലെത്തും.
വൈകിട്ട് 3.45ന് മാനന്തവാടിയിൽ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ട് രാത്രി 7ന് അരീക്കോട്ടും 7.30ന് മഞ്ചേരിയിലും 8.20ന് പെരിന്തൽമണ്ണയിലും എത്തും. 10.30ന് ആണ് പാലക്കാട്ടെത്തുക.
Comments are closed.