ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ സ്കൂൾ ബസ്‌ ഡ്രൈവർ:മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വളയം പിടിച്ച് വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിൽ എത്തിച്ചു

കൊല്ലം: വെളിച്ചിക്കാലയിലെ ഒരു സ്വകാര്യ പ്രി പ്രൈമറി സ്കൂളിലെ വാനാണ് കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻറ് പിടികൂടിയത്. ഡ്രൈവർക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ വാഹനം ഡ്രൈവ് ചെയ്ത് വിദ്യാർത്ഥികളെ വീടുകളിൽ എത്തിക്കുകയായിരുന്നു. ഈ വാഹനത്തിന് നികുതിയും അടച്ചിരുന്നില്ല. റോഡ് സുരക്ഷ വാരത്തിൻ്റെ ഭാഗമായി ജില്ലയിൽ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സംഭവം. നിയമവിരുദ്ധമായി ബാനറുകളും പരസ്യങ്ങളും പതിച്ച നിരവധി വാഹനങ്ങൾക്ക് താക്കീത് നൽകി.അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജുമലും പരിശോധനയിൽ പങ്കെടുത്തു.

Comments are closed.