പാലിയേറ്റീവ് കുടുംബങ്ങളെ ചേർത്തു പിടിച്ചു പെരിന്തൽമണ്ണ നഗരസഭ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ നഗരസഭ പാലിയേറ്റീവ് കെയർ ദിനത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം സംഘടിപ്പിച്ചു.
പാലിയേറ്റീവ് രംഗത്ത് മികച്ച രീതിയിൽ ഇടപെടാൻ നഗരസഭ സാധിക്കുന്നുണ്ട്, അവർക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ ആശ്വാസം പകർന്നു നൽകാൻ കഴിയുന്ന പ്രവർത്തനങ്ങൾ കൂടുതലായി ഏറ്റെടുക്കാൻ തന്നെയാണ് കൌൺസിൽ തീരുമാനം.ഇത്തരം ആളുകളുടെ ചികിത്സയും പരിചരണവും അവരുടെ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്.
ഉച്ചഭക്ഷണവും,വിവിധ കലാപരിപാടികളും,പാലിയേറ്റിവ് കെയർ പരിചരണ പ്രവർത്തകരെ ആദരിക്കലും,നാനൂറോളം സ്നേഹകിറ്റുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നഗരസഭയിൽ നടന്നു.

Comments are closed.