കട്ടുപ്പാറ ഇട്ടക്കടവ് പാലത്തില്‍ എക്സ്പാൻഷൻ ജോയൻറുകള്‍ക്ക് മീതെ ടാറിങ് വിണ്ടു കീറിയ നിലയില്‍: റീ ടാറിംഗ് ചെയ്യണമെന്ന് നാട്ടുകാർ
പെരിന്തൽമണ്ണ: പുലാമന്തോൾ കട്ടുപ്പാറ ഇട്ടക്കടവ് പാലത്തില്‍ എക്സ്പാൻഷൻ ജോയന്റുകള്‍ക്ക് മീതെ ടാറിംഗ് വിണ്ടുകീറിയ നിലയില്‍. പാലത്തില്‍ ആറ് എക്സ്പാൻഷൻ ജോയന്റുകള്‍ക്ക് മീതെയുള്ള ടാറിംഗാണ് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയും വിണ്ടുകീറിയ നിലയിലാണ്. പുലാമന്തോള്‍ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന നിരവധി വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നു പോകുന്നത്. അടിയന്തരമായി തന്നെ വിണ്ടുകീറിയ ഭാഗം റീ ടാറിംഗ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
Comments are closed.