മലപ്പുറം : കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ തസ്തികകളിലേക്ക് ഈ മാസം 20ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാല ബിരുദം, രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിങ് പ്രവര്‍ത്തന പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിങ്) എന്നിവയാണ് യോഗ്യത. പ്രതിമാസ ശമ്പളം 20,000 രൂപ. ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് പ്ലസ്ടു, പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ വേണം. പ്രതിമാസ ശമ്പളം 16,000 രൂപ. അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ സമര്‍പ്പിക്കണം. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോണ്‍: 8891008700.
Comments are closed.