അങ്ങാടിപ്പുറം പഞ്ചായത്തിലെ മൂന്ന് റോഡുകൾ നവീകരിക്കുന്നതിന് 27 ലക്ഷം രൂപ അനുവദിച്ചു

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പഞ്ചായത്തിലെ 3 റോഡുകൾ നവീകരിക്കുന്നതിന് 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. പുത്തനങ്ങാടി വടക്കേക്കര കൂമംപാറ റോഡ് (10 ലക്ഷം), കരിമല നാന്തോട് റോഡ് (10 ലക്ഷം), പൂപ്പലം സുയിപ്പൻ വളവ് – തുറക്കൽ കോളനി റോഡ് (7 ലക്ഷം) എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Comments are closed.