പെരിന്തൽമണ്ണ : നഗരസഭയുടെ വികസനസെമിനാർ നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ പദ്ധതിരേഖ അവതരിപ്പിച്ചു. തുടർന്ന് വ്യത്യസ്ത മേഖലകളിലായുള്ള ഗ്രൂപ്പ് ചർച്ചകൾക്കുശേഷം 17.11 കോടി രൂപയുടെ വികസനപദ്ധതികൾക്ക് സെമിനാർ രൂപം നൽകി.
ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. അമ്പിളി മനോജ്, കെ. ഉണ്ണിക്കൃഷ്ണൻ, മുണ്ടുമ്മൽ ഹനീഫ, ഷാൻസി നന്ദകുമാർ, നെച്ചിയിൽ മൻസൂർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, നഗരസഭാ എൻജിനീയർ കെ. നിഷാന്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പ്രോജക്ട് കോ- ഓർഡിനേറ്റർ സാലിഹ് കിനാതിയിൽ തുടങ്ങിയവർ സംസാരിച്ചു.
Comments are closed.