പെരിന്തൽമണ്ണ: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഒടമല മഖാം ആണ്ടുനേർച്ചക്ക് കൊടിയേറി. ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) ൻ്റെ നാലു മാസം നീണ്ടുനിൽക്കുന്ന നേർച്ചക്കാണ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കാമയത്.
തുടർന്ന് നടന്ന പൊതുസമ്മേളനവും തങ്ങൾ ഉദ്ഘാടനം ചെയ്തു. ജീവിതവിശുദ്ധി കൈവരിക്കാൻ മഹത്തുക്കളെ അനുധാവനം ചെയ്യുകയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മഹല്ല് മുദരിസ് ശരീഫ് ഫൈസി അധ്യക്ഷത വഹിച്ചു.
മഖാമിന്റെ സൗഹൃദ പാരമ്പര്യത്തെ ഉയർത്തിക്കൊണ്ട് കൊടിയേറ്റത്തിന് കയർ സംഭാവന ചെയ്ത ആനമങ്ങാട് സ്വദേശി കുട്ടൻ നായരും പങ്കെടുത്തു.
ഫരീദി അജ്മൽ റോഷൻ വട്ടപറമ്പ് ഫരീദ് ഔലിയ അനുസ്മരണ പ്രഭാഷണം നടത്തി.
കൊടശ്ശേരി ഇബ്റാഹീം മുസ്‌ലിയാർ, ഹിബത്തുല്ല ദാരിമി തൂത, സുബൈർ ഫൈസി, ഉമറലി ദാരിമി എടത്തറ, സ്വമദ് ഫൈസി തെയ്യോട്ടുചിറ, സ്വാലിഹ് ഹുദവി തൂത, ഹുസൈൻ അൻവരി ചങ്ങലിരി, ഫവാസ് ഹുദവി പട്ടിക്കാട്, ഉസ്മാൻ ദാരിമി, സയ്യിദ് ഹബീബുല്ല തങ്ങൾ,സൈതലവി ക്കോയ തങ്ങൾ അസ്ഹരി, സി കെ മുഹമ്മദ് ഹാജി, സി പി അശ്റഫ് മൗലവി, ഒ കെ എം മൗലവി, റസാഖ് ഫൈസി പരിയാപുരം, കെ കെ അബൂബക്കർ സഖാഫി, ഇസ്‌മാഈൽ ഫൈസി,ശമീർ ഫൈസി ഒടമല,മുഹമദലി അൻവരി, ശറഫുദീൻ ഫൈസി, ഒ. ഹമീദ് ഹാജി, സി പി അബ്ദുൽ കരീം മൗലവി, സത്താർ മാസ്റ്റർ കെടി സിദ്ദീഖ് ഫൈസി, വി.മമ്മതദ് തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
നേർച്ചയോടനുബന്ധിച്ച് ഇന്ന് (ചൊവ്വ) എ എം നൗഷാദ് ബാഖവി, നാളെ (ബുധൻ) അൻവർ മുഹ് യുദ്ധീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.
മെയ് രണ്ടാം വാരത്തിൽ വിവിധ ദിവസങ്ങളിലായി യുവ സംഗമം, മത പ്രഭാഷണം, പ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടർന്ന്
ജാതി- മതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേർച്ച സമാപിക്കുക.
Comments are closed.