കാദറലി സെവൻസ് ഫുട്ബാൾ കലാശപ്പോര് നാളെ: സ്കൈ ബ്ലൂ എടപ്പാളും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടും

പെരിന്തൽമണ്ണ: ഒരു മാസത്തോളം നീണ്ടുനിന്ന കാദറലി സെവൻസ് ടൂർണമെന്റിന് നാളെ കലാശപ്പോര്. സ്കൈ ബ്ലൂ എടപ്പാളും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ ഏറ്റുമുട്ടും. അവസാന നാലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, കെ.എം.ജി മാവൂർ, ബെയ്‌സ് പെരുമ്പാവൂർ, സ്കൈ ബ്ലൂ എടപ്പാൾ എന്നീ ടീമുകളായിരുന്നു മത്സരിച്ചത്. സ്കൈ ബ്ലൂ എടപ്പാൾ എതിരില്ലാത്ത രണ്ട് ഗോളിന് ബെയ്‌സ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. അവസാന സെമി ഫൈനലിൻ്റെ രണ്ടാം പാദത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും കെ.എം.ജി മാവൂരും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും വിജയിച്ചു.
24 സെവൻസ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

യുവാക്കൾക്ക് അവസരമൊരുക്കി 20 വയസ്സുകാരുടെയും മുതിർന്നവർക്കായി വെറ്ററൻസ് ഫുട്ബാളും അനുബന്ധമായി ഒരുക്കിയിരു ന്നു. എൻ.എ. കുഞ്ഞാപ്പ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ- 20 ഫുട്ബാൾ ഫൈനലിൽ ചിയേർസ് കാപ്പ് മുഖം തിലകം തിരൂർക്കാടിനെ പരാജയപ്പെടുത്തി. പച്ചീരി ഉസ്മാൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസ് ഫുട്ബാളിൽ മോണിങ് സ്റ്റാർ എടവണ്ണ ഒന്നിനെതിരെ രണ്ട് ഗോളിന്ന് സെവൻ സ്റ്റാർ മങ്കട – ചേരിയത്തിനെ പരാജയപ്പെടുത്തി. വിജയികൾക്ക് പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷൻ പി. ഷാജി, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Comments are closed.