തൂത നഫീസത്തുൽ മിസ്രിയ (റ) തഹ്ഫീളുൽ ഖുർആൻ കോളേജിൻ്റെ രണ്ടാം സനദ് ദാന സമ്മേളനത്തിന് പ്രൗഢ സമാപനം

തൂത : തൂത നഫീസത്തുൽ മിസ്രിയ (റ) തഹ്ഫീളുൽ ഖുർആൻ കോളേജിൻ്റെ രണ്ടാം സനദ് ദാന സമ്മേളനത്തിന് പ്രൗഢ സമാപനം. തൂത മഹല്ല ഖത്തീബ് ഹിബത്തുള്ള ദാരിമി തൂത പ്രാർത്ഥന നടത്തി. ഹാഫിള് സയ്യിദ് ത്വാഹ തങ്ങൾ മണ്ണാർമല ഖിറാആത്ത് പാരായണം നടത്തി.
മുഹമ്മദ് അലി ഫൈസി തൂത സ്വാഗതം പറഞ്ഞു. ശറഫുദ്ധീൻ തങ്ങൾ തൂത അധ്യക്ഷത വഹിച്ചു.
സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ഹാഫിള് അഹമദ് നസീം ബാഖവി (മുദരിസ് മദീനത്തുൽ മുനവ്വറ ) സനദ് ദാനം നിർവഹിച്ചു. സ്വാലിഹ് ഹുദവി തൂത സനദ് ദാന പ്രസഗം നടത്തി. സിംസാറുൽ ഹഖ് ഹുദവി അബൂദാബി മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എകെ മുസ്തഫ, അഡ്വ. അബ്ദുൽ സലാം, ശമീർ ഫൈസി ഒടമല, ഖാജാ ദാരിമി തൂത, ഹബീബ് തങ്ങൾ ഒടമല, ഹബീബ് ഫൈസി കോട്ടോപ്പാടം, ഒ.കെ.എം മൗലവി ആനമങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു. നജീബ് കാന്തപുരം എം എൽ എ മുഖ്യാതിഥിയായിരുന്ന യോഗത്തിൽ മുഹമ്മദ് അലി ഫൈസി സ്വാഗതവും സി.പി ഹംസക്കുട്ടി സാഹിബ് നന്ദിയും പറഞ്ഞു
പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച ശറഫുദ്ധീൻ തങ്ങൾ ചെയർമാനും സി.പി ഹംസക്കുട്ടി സാഹിബ് കൺവീനറും മുഹമ്മദ് അലി ഫൈസി തൂത ട്രഷററും സഹീർ ഫൈസി, എൻ.പി അഷ്റഫ്, സി.എച്ച് ഹമീദ്, അമീൻ ശീലത്ത്, സാജിദ് വാഫി, സഫീർ വാഫി, റാഫി മാസ്റ്റർ, മുസ്തഫ കല്ലിപ്പറമ്പൻ, അൻഷിദ് വാഫി, മുബാറക് മലയിൽ, എൻ.പി വഹാബ്
എന്നിവർ ഉൾക്കൊള്ളന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചത്.

Comments are closed.