ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി വായ്പ- ലൈസൻസ് -സബ്‌സിഡി മേള നടത്തുന്നു

ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായ്പ സബ്‌സിഡി ലൈസൻസ് മേള ഈ മാസം 20ന് (ബുധനാഴ്ച) രാവിലെ പത്ത് മണിക്ക് ആലിപ്പറമ്പ് പഞ്ചായത്ത്‌ ഹാളിൽ വച്ചു നടക്കും. വായ്പ, വിവിധ ലൈസൻസുകൾ, ഉദ്യം രെജിസ്ട്രേഷൻ, കെസ്വിഫ്റ്റ് എന്നിവ അന്ന് ചെയ്തു കൊടുക്കുന്നതാണ്. കൂടാതെ സബ്‌സിഡിക്കുള്ള അപേക്ഷകൾ അന്ന് സ്വീകരിക്കുന്നതാണ്.35 ശതമാനം സബ്‌ഡിയോട് കൂടി 50 ലക്ഷം രൂപ, 30-40 ശതമാനം സബ്‌സിഡിയോട് കൂടിയുള്ള നാനോ പദ്ധതി തുടങ്ങിയ ആകർഷകമായ വായ്പ പദ്ധതികൾ ഉപയോഗിച്ചു സംരംഭം തുടങ്ങുവാൻ സുവർണവസരം. സംശയങ്ങൾക്ക് വിളിക്കാം:907402808
രജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSecoJyTFcFw5KJzr151QYew_d1xAzGejMM0I9FSQAwqhLrNrg/viewform?usp=sf_link

Comments are closed.