പെരിന്തൽമണ്ണയിൽ രക്തദാന ക്യാമ്പയിന് തുടക്കമായി

പെരിന്തൽമണ്ണ : ‘ഒരായിരം സ്വപ്നങ്ങൾക്ക് ജീവൻകൊടുക്കാം, ഒരു രക്തദാനത്തിലൂടെ’ എന്ന സന്ദേശവുമായി സ്കൂളുകളിലും കോളേജുകളിലും ബ്ലഡ് ഡോണേഴ്‌സ് കേരള നടത്തുന്ന കാമ്പയിൻ പെരിന്തൽമണ്ണയിൽ തുടങ്ങി. ഐ.എച്ച്.ആർ.ഡി. സ്കൂളിൽ പോസ്റ്റർ പ്രകാശനംചെയ്ത് പെരിന്തൽമണ്ണ എ.എസ്.ഐ. ഫിലിപ്പ് മമ്പാട് ഉദ്ഘാടനംചെയ്തു. ബി.ഡി.കെ. ജില്ലാ കമ്മിറ്റിയുടെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താലൂക്ക് കമ്മിറ്റി കാമ്പയിൻ നടത്തുന്നത്. ബി.ഡി.കെ. കോ-ഓർഡിനേറ്റർമാരായ ജയകൃഷ്ണൻ, കൃഷ്ണദാസ്, ഗിരീഷ്, ഷെബീർ, അജ്മൽ ഹുസൈൻ, മുഹമ്മദ് സലീം, മുഹമ്മദ് ഷെഫീഖ്, വാസുദേവൻ എന്നിവർ നേതൃത്വംനൽകി.

Comments are closed.