പട്ടാമ്പി നേര്‍ച്ചയ്ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി; ഒരാള്‍ക്ക് പരുക്കേറ്റു, ഒരു വീടിനും നാശനഷ്ടമുണ്ടായി
പട്ടാമ്പി: പട്ടാമ്പി നേര്‍ച്ചയ്ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി. ഡ്രൈവര്‍ ചായകുടിക്കാന്‍ ലോറി നിര്‍ത്തിയപ്പോഴാണ് ആന ഇറങ്ങിയോടിയത്. മലപ്പുറം അക്കരമേല്‍ ഗ്രൂപ്പിന്റെ അക്കരമേല്‍ ശേഖരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആനയെ പിന്നീട് തളച്ചു.
ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഭവം. പട്ടാമ്പി നേര്‍ച്ചയ്ക്കുശേഷം ആനയെ തിരികെ കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. തമിഴ്നാട്ടില്‍നിന്ന് ആടുമേയ്ക്കാനെത്തിയ കന്ദസ്വാമി എന്നയാളെയാണ് ആന ആക്രമിച്ചത്. നടുവിന് പരുക്ക് പറ്റിയ കന്ദസ്വാമിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപശുക്കളേയും ഒരു ആടിനേയും ആന ആക്രമിച്ചു. ഒരു വീടിനും നാശനഷ്ടമുണ്ടായി. എട്ടു കിലോ മീറ്റര്‍ ഓടിയ ആന വീടുകളും കടകളും തകര്‍ത്തു. തുടര്‍ന്ന് 7.30ഓടെ തൃശൂര്‍ കുന്നംകുളം എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അമ്പാട് എന്ന സ്ഥലത്തുവെച്ചാണ് ആനയെ തളച്ചത്.
അതേസമയം, പട്ടാമ്പി നേര്‍ച്ചക്കിടെ സംഘര്‍ഷവുമുണ്ടായി. പോലീസുകാരന് മര്‍ദനമേറ്റതിനെ തുടര്‍ന്ന്ലാത്തിവീശി. പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ പത്തു പേര്‍ക്ക് പരുക്കേറ്റു. രണ്ടുസംഘങ്ങളായി തിരിഞ്ഞ് യുവാക്കള്‍ഏറ്റുമുട്ടുകയായിരുന്നു. ഇത്നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്.
Comments are closed.