തിരൂർ : പൊതുജനങ്ങള്‍ക്ക് വ്യായാമത്തിനും കുട്ടികളുള്‍പ്പടെയുള്ളവര്‍ക്ക് കളിക്കുന്നതിനുമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂരില്‍ മിനിസ്റ്റേഡിയം നിര്‍മ്മിക്കുന്നു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഓപ്പണ്‍ ജിം, നടപ്പാത, ക്ലോക്ക് റൂം, ടേക്ക് എ ബ്രേക്ക്, കഫ്ടീരിയ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയമാണ് നിര്‍മ്മിക്കുന്നത്. ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങി വിവിധ കായിക ഇനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ഒരുക്കുന്ന സ്റ്റേഡിയത്തില്‍ ചുറ്റിലും വല കെട്ടി സംരംക്ഷിക്കുമെന്നതിനാല്‍ റോഡിലൂടെയുള്ള യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാകില്ല.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പുറത്തൂരില്‍ നടന്ന പരിപാടിയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ:
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂരില്‍ നിർമിക്കുന്ന മിനി സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി
ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ നിര്‍വഹിക്കുന്നു
Comments are closed.