മലപ്പുറം : ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാംപയിൻ നെല്ലിക്ക നാളെ (മാർച്ച് ഒന്ന്) മുതൽ ആരംഭിക്കും. ക്യംപയിന്റെ ഉദ്ഘാടനം രാവിലെ ഏഴിന് കോട്ടക്കുന്നിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിക്കും. നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന കൃത്രിമ നിറങ്ങൾ, അമിതമായ അളവിലുള്ള ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങൾ കൂടി സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്പയിൻ ആരംഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ.എം.എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ, കേറ്ററേഴ്‌സ് അസോസിയേഷൻ, ട്രോമാകെയർ, റസിഡന്റ്‌സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
Comments are closed.