രാജ്യറാണി എക്സ്‌പ്രസ്സിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യം പ്ലാറ്റ്‌ഫോമിൽ നീളംകൂട്ടൽ പൂർത്തീകരിക്കുന്നമുറയ്ക്ക് പരിഗണിഗണിക്കും

മലപ്പുറം : നിലവിൽ 14 കോച്ചുകൾ ഉള്ള രാജ്യറാണി എക്സ്‌പ്രസ്സിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യം പ്ലാറ്റ്‌ഫോമിൽ നീളംകൂട്ടൽ പൂർത്തീകരിക്കുന്നമുറയ്ക്ക് പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് പാലക്കാട്ട് ചേർന്ന റെയിൽവെ ഡിവിഷനിലെ എം.പി.മാരുടെ യോഗത്തിൽ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യെ അറിയിച്ചു. എന്നാൽ ഈ വണ്ടി തിരുവനന്തപുരത്തേക്ക് നീട്ടുന്നകാര്യം ടെർമിനൽ തിരക്കുകാരണം നിലവിൽ സാധ്യമല്ലെന്നും മറുപടി ലഭിച്ചു. നിലമ്പൂർ-ഷൊർണൂർ ലൈനിലെ വേങ്ങൂരിൽ നിർദ്ദേശിക്കപ്പെട്ട അണ്ടർ പാസ് അംബർലാ പദ്ധതിയിൽ ഉൾപ്പെടുത്തി 2024-ൽത്തന്നെ അനുമതിനൽകും. പട്ടിക്കാട് റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് അനുമതിയായിട്ടുണ്ടെന്നും നിലമ്പൂർ-കോട്ടയം തീവണ്ടിക്ക് മേലാറ്റൂർ, ചെറുകര, പട്ടിക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പ്ലാറ്റ്‌ഫോം നീളംകൂട്ടിയാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേലാറ്റൂർ, കുലുക്കല്ലൂർ എന്നിവിടങ്ങളിൽ ക്രോസിങ് സ്റ്റേഷനുകൾ അനുവദിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

Comments are closed.