91,000 രൂപയുടെ കള്ളനോട്ടുമായി പാണ്ടിക്കാട് സ്വദേശികൾ പിടിയിൽ; സാധാരണ കറൻസിയുടെ അതേ വലിപ്പത്തിലുള്ള കളർ ഫോട്ടോകോപ്പികളാണ് പിടിച്ചെടുത്തത്
മണ്ണാർക്കാട് : 91,000 രൂപയുടെ കള്ളനോട്ടുമായി പാണ്ടിക്കാട് സ്വദേശികൾ പിടിയിൽ; സാധാരണ കറൻസിയുടെ അതേ വലിപ്പത്തിലുള്ള കളർ ഫോട്ടോകോപ്പികളാണ് പിടിച്ചെടുത്തത്
മണ്ണാർക്കാട് : 91,000 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേരെ മണ്ണാർക്കാട് പോലീസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), പോരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാനകണ്ണികളാണെന്ന് പോലീസ് പറഞ്ഞു. കുമരംപുത്തൂർ ഭാഗത്ത് കള്ളനോട്ട് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം മണ്ണാർക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ കുമരംപുത്തൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ബൈക്കിലെത്തിയ ഇരുവരുടെയും വസ്ത്രത്തിനകത്തുനിന്നാണ് നോട്ടുകൾ കണ്ടെത്തിയത്.
സാധാരണ കറൻസിയുടെ അതേ വലിപ്പത്തിലുള്ള കളർ ഫോട്ടോകോപ്പികളാണ് പിടിച്ചെടുത്തത്. 91,000 രൂപയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. എസ്.ഐ.മാരായ സി.എ. സാദത്ത്, എസ്. ഉണ്ണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്കുമാർ, മുബാറക്ക് അലി എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളുമാണ് പ്രതികളെ പിടികൂടിയത്.
Comments are closed.