ചെര്‍പ്പുളശ്ശേരി നഗരസഭാ പരിധിയിൽ മത്സ്യ പരിശോധന: മനുഷ്യ ഉപയോഗത്തിന് യോജിക്കാത്ത 65 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
ചെർപ്പുളശ്ശേരി: പാലക്കാട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചെര്‍പ്പുളശ്ശേരി നഗരസഭ ഹെല്‍ത്ത് വിഭാഗം ജീവനക്കാരും സംയുക്തമായി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തി. പരിശോധനയില്‍ മനുഷ്യ ഉപയോഗത്തിന് യോജിക്കാത്ത ഏകദേശം 65 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ കേന്ദ്രീകരിച്ച് മത്സ്യ മാര്‍ക്കറ്റിലും റീട്ടെയില്‍ സ്ഥാപനങ്ങളിലുമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഒ.പി നന്ദകിഷോര്‍, ഹിഷാം അബ്ദുള്ള, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Comments are closed.